ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡിലേക്ക് ചുവടുവെക്കുന്നു

By Anju N P.11 Jul, 2018

imran-azhar


ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഐപിഎല്‍ ഒത്തുകളിയും ഗാര്‍ഹിക പീഡനവുമടക്കം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞ ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡിലേക്ക് ചുവടുവെക്കുന്നു. ഇതുസംബന്ധിച്ച വാര്‍ത്ത ഹസിന്‍ തന്നെ സ്ഥിരീകരിച്ചു. അംജദ് ഖാന്‍ സംവിധാനം ചെയ്യുന്ന 'ഫത് വ' എന്ന ചിത്രത്തിലേക്കാണു ഹസിന്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമ. സിനിമയില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷമാണ് ഹസിന്റേത്.

 

'എനിക്കും കുഞ്ഞിനും ജീവിക്കാന്‍ പണം വേണം. നിയമപോരാട്ടം തുടരുകയും വേണം. അതിനാലാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്' എന്നാണ് ഹസിന്‍ പറയുന്നത്. ഷമിക്കെതിരായ ആരോപണങ്ങളുമായി ഈ വര്‍ഷമാദ്യമാണു ഐ.പി.എല്‍ ചിയര്‍ലീഡറും മോഡലുമായ ഹസിന്‍ ജഹാന്‍ രംഗത്തെത്തിയത്.

 

ഷമിയുടെ പരസ്ത്രീ ബന്ധത്തിന്റെയും മറ്റും തെളിവുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. ഒത്തുകളി ആരോപണം സംബന്ധിച്ച് ബിസിസിഐ തെളിവെടുപ്പും അന്വേഷണവും നടത്തിയിരുന്നു. എന്നാല്‍ ഷമിക്ക് ബിസിസിഐ ക്ലീന്‍ ചിറ്റ് നല്‍കി.