ഒരോവറിൽ ആറ് സിക്സ്; 12 പന്തിൽ അർദ്ധ ശതകം തികച്ച അഫ്ഗാൻ താരത്തിന് റെക്കോർഡ്

By Sooraj Surendran.15 10 2018

imran-azhar

 

 

ഷാർജ: ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് കയ്യടക്കി വെച്ചിരുന്ന റെക്കോർഡ് അഫ്ഗാനിസ്ഥാൻ താരം ഹസ്റത്തുല്ല സസായ് സ്വന്തമാക്കി. ഒരോവറിൽ ആറ് സിക്‌സറുകൾ നേടിയ താരം 12 പന്തിൽ 50 റൺസ് കടന്നു. അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗിലാണ് ഹസ്റത്തുല്ല റെക്കോർഡ് പ്രകടനം കാഴ്ചവെച്ചത്. കാബൂൾ സ്വാനൻ ബാൽഖ് ലെജൻഡ്സ് എന്നീ ടീമുകൾ തമ്മിൽ നടന്ന മത്സരത്തിലാണ് റെക്കോർഡ് പിറന്നത്. 20 ഓവറിൽ 244 റൺസെടുത്ത ലെജൻഡ്സിനെ മറികടക്കാൻ കാബൂൾ സ്വാനന് സാധിച്ചില്ല നിശ്ചിത 20 ഓവറിൽ 223 റൺസ് നേടാൻ ടീമിന് കഴിഞ്ഞുള്ളു. 27 പന്തിൽ നിന്ന് 50 റൺസെടുത്തഡാർവിഷ് റസൂലിയുടെയും, 48 പന്തിൽനിന്ന് 80 റൺസെടുത്ത ഗെയ്‌ലിന്റെയും ബാറ്റിങ് മികവിലാണ് ലെജൻഡ്‌സ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 17 പന്തിൽ ഏഴു സിക്സും നാലു ബൗണ്ടറിയും സഹിതം 62 റൺസാണ് നേടിയത്.

OTHER SECTIONS