ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹിമ ദാസ്

By Anju N P.13 Jul, 2018

imran-azhar


താംപെരെ: അത്ലറ്റിക്‌സില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹിമ ദാസ്. അണ്ടര്‍-20 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഇനത്തിലാണ് ഹിമ ദാസ് സുവര്‍ണ്ണ് നേട്ടം സ്്വന്തമാക്കിയത്. 51.46 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് ഹിമ ഒന്നാമതെത്തിയത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഈ പതിനെട്ടുകാരി ഇനി അറിയപ്പെടും.റൊമാനിയയുടെ ആന്ദ്രെ മികോലസ് (52.07) വെള്ളിയും അമേരിക്കയുടെ ടെയ്ലര്‍ മന്‍സന്‍ (52.28) വെങ്കലവും നേടി.


സെമിയില്‍ 52.10 സെക്കന്‍ഡിലായിരുന്നു താരം ഓടിയത്. അസം സ്വദേശിനിയായ ഹിമക്ക് കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാതതാണ് എത്താന്‍ കഴിഞ്ഞത്. അന്ന് അണ്ടര്‍-20 വിഭാഗത്തിലെ ദേശീയ റെക്കോഡും ഹിമ സ്വന്തമാക്കിയിരുന്നു. ഈയിടെ ഗുവാഹാട്ടിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 51.13 സെക്കന്‍ഡാണ് ഹിമയ്ക്ക് 400 മീറ്റര്‍ ഓടാന്‍ വേണ്ടി വന്നത്. അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണംനേടുന്ന രണ്ടാം താരമാണ് ഹിമ.

 

2016-ല്‍ പോളണ്ടില്‍ നടന്ന അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയിരുന്നു. സീമ പുനിയ (2002), നവ്ജീത് കൗര്‍ ധില്ലന്‍ (2014) എന്നിവര്‍ അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പില്‍ മുമ്പ് വെങ്കലം നേടിയിട്ടുണ്ട്. അതേസമയം ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജമ്പില്‍ ഫൈനലിലെത്തിയിരുന്ന മലയാളി താരം ശ്രീശങ്കര്‍ ആറാം സ്ഥാനത്തായി. 7.75 മീറ്ററാണ് ശ്രീശങ്കര്‍ താണ്ടിയത്.

 

OTHER SECTIONS