ഹോബര്‍ട്ട് ഇന്റര്‍നാഷണൽ: രണ്ട് വർഷത്തിന് ശേഷം ഗംഭീര തിരിച്ചുവരവുമായി സാനിയ മിർസ

By Sooraj Surendran .17 01 2020

imran-azhar

 

 

വിവാഹ ജീവിതത്തെ തുടർന്ന് നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ വനിതാ ടെന്നീസ് താരം സാനിയ മിർസ കളത്തിലിറങ്ങുന്നത്. ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ സിദാന്‍സെക്-ബൗസ്കോവ സഖ്യത്തെ തകർത്താണ് നദിയ കിചെനോക്- സാനിയ മിർസ സഖ്യം ഫൈനലിൽ കടന്നത്.

 

ക്രൈന്‍ താരമാണ് നദിയ കിചെനോക്. ചാമ്പ്യൻഷിപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സാനിയ സഖ്യം സെമിഫൈനലിൽ 7-6, 6-2 എന്ന സ്കോറിനാണ് ഫൈനൽ പ്രവേശനം സ്വന്തമാക്കിയത്. ഫൈനലിൽ ചൈനീസ് സഖ്യത്തിനെതിരെയാണ് സാനിയ സഖ്യത്തിന്റെ ഏറ്റുമുട്ടൽ.

 

OTHER SECTIONS