ഹോക്കി: ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തു

By praveen prasannan.18 Jun, 2017

imran-azhar

ലണ്ടന്‍ : ഹോക്കി ലോക ലീഗില്‍ ഇന്ത്യ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് പാകിസ്ഥാനെ പരാജയപ്പെടുത്തി. ത്ഖല്‍വീന്ദര്‍ സിംഗ്, ഹര്‍മന്‍ പ്രീത് സിംഗ്, ആകാശ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പൂള്‍ ബിയില്‍ ഇന്ത്യ ഒന്നാമതാണ്. നായകന്‍ ഹര്‍മന്‍പ്രീത് സിംഗാണ് ആദ്യ ഗോള്‍ പെനാല്‍റ്റി കോര്‍ണറിലൂടെ നേടിയത്.

ഇരുപത്തിയൊന്നാം മിനിട്ടില്‍ തല്‍വീന്ദര്‍ സിംഗ് ലീഡ് രണ്ടായി ഉയെ4ത്തി. ഇരുപത്തിയൊന്നാം മിനിട്ടില്‍ തല്‍വീന്ദര്‍ സിംഗ് തന്‍റെ രണ്ടാം ഗോളും നേടി.


ഇരുപത്തിനാലാം മിനിട്ടില്‍ തല്‍വീന്ദര്‍ സിംഗ് ഇന്ത്യയുടെ മൂന്നാം ഗോളടിച്ചു.കളിയുടെ മൂന്നാം പാദത്തില്‍ പെനാല്‍ട്ടി കോര്‍ണര്‍ ലഭിച്ചതിലൂടെ ഇന്ത്യന്‍ സ്കോര്‍ ഹര്‍മന്‍പ്രീത് സിംഗ് നാല് ഗോളാക്കി ഉയര്‍ത്തി.

അഞ്ചാം ഗോള്‍ ആകാശ് ദീപാണടിച്ചത്. മോര്‍ അടുത്ത ഗോള്‍ നേടി. അന്പത്തിയേഴാം മിനിട്ടില്‍ മുഹമ്മദ് ഉമര്‍ ഭുട്ട പാകിസ്ഥാന്‍റെ ഏക ഗോള്‍ നേടി. ആകാശ്ദീപ് സിംഗ് അന്പത്തിയൊന്പതാം മിനിട്ടില്‍ എഴാം ഗോള്‍ നേടി.