ഹോക്കി ലോക ലീഗില്‍ ഇന്ത്യ തോറ്റു

By praveen prasannan.03 Dec, 2017

imran-azhar

ഭുവനേശ്വര്‍: ഹോക്കി ലോക ലീഗ് ഫൈനലില്‍ ഇന്ത്യക്ക് പരാജയം. ഇംഗ്ളണ്ട് 3~2ന് ഇന്ത്യയെ മറികടക്കുകയായിരുന്നു.

ഇരുപത്തിയഞ്ചാം മിനിട്ടില്‍ ഇംഗ്ളണ്ട് ഡവിഡ് ഗുഡ്ഫീല്‍ഡിലൂടെ ലീഡ് നേടുകയായിരുന്നു. നാല്‍പത്തിമൂന്നാം മിനിട്ടില്‍ ഇന്ത്യന്‍ നായകന്‍ ഹര്‍മന്‍പ്രീത് സിംഗിന് പറ്റിയ പിഴവാണ് ഇംഗ്ളണ്ടിന്‍റെ രണ്ടാം ഗോളിന് വഴിവച്ചത്.

ഉയര്‍ത്തി അടിച്ച പന്ത് നിയന്ത്രിക്കുന്നതില്‍ ഹര്‍മന്‍പ്രീത് സിംഗിന് പറ്റിയ പിഴവാണ് ഗോളാക്കി മാറ്റാന്‍ ഇംഗ്ളണ്ടിന്‍റെ വാര്‍ഡിന് കഴിഞ്ഞത്. ഡിക്കുള്ളില്‍ വച്ചാണ് ഉയര്‍ന്നെത്തിയ പന്ത് നിയന്ത്രിക്കാന്‍ ഹര്‍മന്‍പ്രീതിന് കഴിയാതെ പോയത്.

അന്പതാം മിനിട്ടായപ്പോള്‍ ഇന്ത്യ മൂന്ന് മിനിട്ടിനിടെ രണ്ട് ഗോളടിച്ച് തുല്യത നേടി. ആറ് മിനിട്ടിന് ശേഷം വാര്‍ഡ് ഇംഗ്ളണ്ടിന്‍റെ മൂന്നാം ഗോള്‍ നേടി.

OTHER SECTIONS