ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം

By BINDU PP.24 Jun, 2018

imran-azhar

 

 

ബ്രെഡ: ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. ഒളിമ്ബിക്സ്‌ ചാമ്ബ്യന്‍മാരായ ഓസ്ട്രേലിയയെ ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഉദ്ഘാടന മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തിരുന്നു. ചിരവൈരികളായ പാക്കിസ്ഥാനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ തുടക്കം ഗംഭീരമാക്കി.കോര്‍ണറില്‍ നിന്ന് ഹര്‍‌മന്‍പ്രീത് സിംഗും (17) മന്‍ദീപ് സിംഗുമാണ് (28) ഗോള്‍ നേടിയത്. ഉദ്ഘാടന മത്സരത്തില്‍ മാന്‍ദീപ് സിംഗ് രണ്ടു ഗോളും ദില്‍പ്രീത് സിംഗ് ലളിത് ഉപാധ്യയ എന്നിവര്‍ ഓരോ ഗോളും നേടി.