കൊമ്പനെ വീഴ്ത്തി ജയന്റ് കില്ലര്‍ പ്രണോയ്

By Anju N P.04 Jul, 2018

imran-azhar

 

ബാഡ്മിന്റണ്‍ സര്‍ക്യൂട്ടില്‍ കൊമ്പനെ വീഴ്ത്തി ഇന്ത്യയുടെ ജയന്റ് കില്ലര്‍ എച്ച് എസ് പ്രണോയ്. ഇന്തോനേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ചൈനീസ് ഇതിഹാസ താരം ലിന്‍ ഡാനിനെയാണ് ഇന്നത്തെ മത്സരത്തില്‍ പ്രണോയ് പരാജയപ്പെടുത്തിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം പ്രണോയ് വിജയിച്ചപ്പോള്‍ രണ്ടാം ഗെയില്‍ ലിന്‍ ഡാന്‍ ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നാം ഗെയിമും സ്വന്തമാക്കി പ്രണോയ് മത്സരം നേടിയപ്പോള്‍ 59 മിനുട്ടാണ് മത്സരം നീണ്ടത്.

 

സ്‌കോര്‍: 21-15, 9-21, 21-14. നേരത്തെ ആദ്യ റൗണ്ട് മത്സരത്തില്‍ സമീര്‍ വര്‍മ്മയും ജയം സ്വന്തമാക്കിയിരുന്നു.