ഐഎസ്എല്‍; ബെംഗളുരു എഫ്.സിയെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്.സി

By online desk.30 11 2019

imran-azhar

 

ഗച്ചിബൗളി: ഐഎസ്എല്‍ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലൂടെ ബെംഗളൂരു എഫ്.സിയെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്.സി. 56ാം മിനിറ്റില്‍ സാഹില്‍ പന്‍വാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനാല്‍ പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന മിനിറ്റില്‍ ഹൈദരബാദ് സമിനല ഗോള്‍ കണ്ടെത്തുകയായിരുന്നു.

 

92ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ റോബിന്‍ സിങ്ങാണ് ഹൈദരാബാദിന് വേണ്ടി ഗോള്‍വല ചലിപ്പിച്ചത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു എഫ്.സി ആദ്യ ഗോള്‍ നേടിയിരുന്നു.

 

ആറ് കളികളില്‍ നിന്ന് പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. നാല് പോയിന്റുള്ള ഹൈദരാബാദ് അവസാന സ്ഥാനത്തും.

OTHER SECTIONS