സഹലിനെ ഐബിവി ആവശ്യപ്പെട്ടു; നീക്കം നടന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്

By Ameena Shirin s.22 06 2022

imran-azhar

മലയാളി താരം സഹൽ അബ്ദുൽ സമദിനെ ഐസ്‌ലൻഡ് ക്ലബായ ഐബിവി ആവശ്യപ്പെട്ടിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്.

 

വായ്പാടിസ്ഥാനത്തിൽ താരത്തെ ക്ലബ് ആവശ്യപ്പെട്ടിരുന്നു എന്നും വിസ പ്രശ്നങ്ങൾ കാരണമാണ് ഈ നീക്കം നടക്കാതിരുന്നതെന്നും സ്കിൻകിസ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

 

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പരിശീലകൻ ഡേവിഡ് ജെയിംസിൻ്റെ സഹ പരിശീലകനായിരുന്ന ഹെർമൻ ഹ്രെയോർസണാണ് ഐബിവിയുടെ നിലവിലെ പരിശീലകൻ. ചർച്ചകൾ നടന്നു, രണ്ട് ക്ലബുകളും താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ, നീക്കം ഫലവത്തായില്ല എന്ന് സ്കിൻകിസ് അറിയിച്ചു.

OTHER SECTIONS