'പരിക്കേറ്റ താരത്തിന് പകരം മറ്റൊരു താരത്തെ ഉൾപ്പെടുത്താം' നിർണായക മാറ്റവുമായി ഐസിസി

By Sooraj Surendran .18 07 2019

imran-azhar

 

 

ക്രിക്കറ്റിൽ നിർണായക മാറ്റത്തിനൊരുങ്ങി ഐസിസി. കളിക്കിടെ സംഭവിക്കുന്ന അപ്രതീക്ഷിത ശാരീരിക ആഘാതങ്ങളെ നേരിടുന്നതിന്റെ ഭാഗമായാണ് ഐസിസിയുടെ നീക്കം. ഇതനുസരിച്ച് പരിക്ക് പറ്റി ഒരു കളിക്കാരന് കളിക്കാന്‍ സാധിക്കാതെ വരുമ്പോൾ ബൗള്‍ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ ഉൾപ്പെടുത്തുന്ന കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് നടപ്പാക്കാനാണ് ഐസിസിയുടെ തീരുമാനം. ആഷസ് പരമ്പര മുതല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഈ സംവിധാനം നടപ്പാക്കാനാണ് തീരുമാനം. 2014-ല്‍ തലയില്‍ ബൗണ്‍സര്‍ കൊണ്ട് ഫില്‍ ഹ്യൂസിന് ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് കണക്ഷൻ സബ്സ്റ്റിറ്റ്യൂട്ട് നടപ്പാക്കണമെന്ന ആവശ്യം പ്രധാനമായും ഉയർന്നത്.

OTHER SECTIONS