ട്വന്റി 20 ലോകകപ്പ്: അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് നമീബിയ സൂപ്പര്‍ 12ല്‍

By സൂരജ് സുരേന്ദ്രന്‍.22 10 2021

imran-azhar

 

 

ഷാർജ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് നമീബിയ സൂപ്പര്‍ 12ല്‍. ഗ്രൂപ്പ് എയിൽ നിന്ന് സൂപ്പർ 12 ൽ കടക്കുന്ന രണ്ടാമത്തെ ടീമാണ് നമീബിയ.

 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ ൮ വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് നേടിയത്.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ 18.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.24 പന്തിൽ 38 റൺസ് നേടിയ സ്റ്റിർലിംഗ് ആണ് അയർലൻഡ് നിരയിലെ ടോപ് സ്‌കോറർ.

 

കെവിൻ ഒബ്രെയ്ൻ 24 പന്തിൽ 25 റൺസും, ക്യാപ്റ്റൻ ബൾബിറിൻ 28 പന്തിൽ 21 റൺസും നേടി.

 

ബാക്കി ഏഴ് താരങ്ങളും രണ്ടക്കം കാണാതെ പുറത്തായി. അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് എറാസ്മസാണ് നമീബിയയുടെ വിജയം എളുപ്പമാക്കിയത്.

 

49 പന്തുകള്‍ നേരിട്ട ജെര്‍ഹാര്‍ഡ് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 53 റണ്‍സെടുത്തു.

 

ഓപ്പണര്‍മാരായ ക്രെയ്ഗ് വില്യംസ് (16 പന്തില്‍ 15 റണ്‍സ്), സെയ്ന്‍ ഗ്രീന്‍ (32 പന്തില്‍ 24 റണ്‍സ്) എന്നിവരുടെ വിക്കറ്റുകളാണ് നമീബിയക്ക് നഷ്ടമായത്.

 

OTHER SECTIONS