ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

By Sooraj Surendran.01 05 2020

imran-azhar

 

 

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമാകുന്നത്. 116 പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചപ്പോൾ, 115 പോയിന്റുമായി ന്യൂസീലൻഡ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യക്ക് 114 പോയിന്റുകളാണുള്ളത്. ഐ.സി.സി ഏകദിന റാങ്കിങ്ങിലും 119 പോയിന്റുമായി ഇന്ത്യക്ക് രണ്ടാം സ്ഥാനത്താണ്. 127 പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ഐസിസി ടി 20 റാങ്കിങ്ങിൽ 266 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 268 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനവും, 278 പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനവും സ്വന്തമാക്കി.

 

ഐസിസി ടെസ്റ്റ്, ടി 20, ഏകദിന റാങ്കിങ്ങുകൾ ചുവടെ:


ഐ.സി.സി ടെസ്റ്റ് റാങ്കിങ് (2020 മെയ് 1 വരെ)

 

1. ഓസ്ട്രേലിയ - 116 പോയന്റ്

2. ന്യൂസീലന്‍ഡ് - 115 പോയന്റ്

3. ഇന്ത്യ - 114 പോയന്റ്

4. ഇംഗ്ലണ്ട് - 105 പോയന്റ്

5. ശ്രീലങ്ക - 91 പോയന്റ്

6. ദക്ഷിണാഫ്രിക്ക - 90 പോയന്റ്

7. പാകിസ്താന്‍ - 86 പോയന്റ്

8. വെസ്റ്റിന്‍ഡീസ് - 79 പോയന്റ്

9. അഫ്ഗാനിസ്താന്‍ - 57 പോയിന്റ്

10. ബംഗ്ലാദേശ് - 55 പോയന്റ്

 

ഐ.സി.സി ഏകദിന റാങ്കിങ്

 

1. ഇംഗ്ലണ്ട് - 127 പോയിന്റ്

2. ഇന്ത്യ - 119 പോയിന്റ്

3. ന്യൂസീലന്‍ഡ് - 116 പോയിന്റ്

4. ദക്ഷിണാഫ്രിക്ക - 108 പോയിന്റ്

5. ഓസ്ട്രേലിയ - 107 പോയിന്റ്

6. പാകിസ്താന്‍ - 102 പോയിന്റ്

7. ബംഗ്ലാദേശ് - 88 പോയിന്റ്

8. ശ്രീലങ്ക - 85 പോയിന്റ്

9. വെസ്റ്റിന്‍ഡീസ് - 76 പോയിന്റ്

10. അഫ്ഗാനിസ്താന്‍ - 55 പോയിന്റ്

 

ഐ.സി.സി ട്വന്റി 20 റാങ്കിങ്

 

1. ഓസ്ട്രേലിയ - 278 പോയന്റ്

2. ഇംഗ്ലണ്ട് - 268 പോയന്റ്

3. ഇന്ത്യ - 266 പോയന്റ്

4. പാകിസ്താന്‍ - 260 പോയന്റ്

5. ദക്ഷിണാഫ്രിക്ക - 258 പോയന്റ്

6. ന്യൂസീലന്‍ഡ് - 242 പോയന്റ്

7. ശ്രീലങ്ക - 230 പോയന്റ്

8. ബംഗ്ലാദേശ് - 229 പോയന്റ്

9. വെസ്റ്റിന്‍ഡീസ് - 229 പോയന്റ്

10. അഫ്ഗാനിസ്താന്‍ - 228 പോയന്റ്

 

OTHER SECTIONS