ടി20 ലോകകപ്പ്: അന്തിമ തീരുമാനം വൈകുമെന്ന് ഐസിസി

By Sooraj Surendran.12 06 2020

imran-azhar

 

 

ദുബായ്: ടി20 ക്രിക്കറ്റ് ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകുമെന്ന് ഐസിസി. ജൂൺ 10 ബുധനാഴ്ച ഐസിസി ടെലി കോൺഫറൻസിങ്ങിലൂടെ യോഗം നടത്തിയിരുന്നു. എന്നാൽ യോഗത്തിൽ തീരുമാനങ്ങൾ ഒന്നും കൈക്കൊണ്ടിരുന്നില്ല. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കുന്നത്. ലോകകപ്പ് നടത്തിയില്ലെങ്കിൽ ഈ മാസങ്ങളിൽ ഐപിഎൽ മത്സരങ്ങൾ നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. അതേസമയം വനിതാ ടി 20 നടത്തിപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ജൂലൈയിൽ ഉണ്ടാകുമെന്നും ഐസിസി വ്യക്തമാക്കി. ഐസിസി തീരുമാനം വൈകിപ്പിക്കുന്നത് മൂലം ബിസിസിഐയും വട്ടംചുറ്റിയിരിക്കുകയാണ്. അതേസമയം കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്തിയാൽ അത് സംഘാടകർക്ക് വൻ നഷ്ടം വരുത്തിയേക്കുമെന്നാണ് വിലയിരുത്തൽ.

 

OTHER SECTIONS