ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ മിതാലി രാജ് ഒന്നാം സ്ഥാനം നിലനിര്‍ത്തി

By RK.14 09 2021

imran-azhar

 


ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ലിസ്ലെ ലീയും മിതാലിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള ഇരുവര്‍ക്കും 762 റേറ്റിംഗ് പോയന്റ് വീതമാണുള്ളത്.

 

ഓസ്‌ട്രേലിയയുടെ അലീസ ഹീലി മൂന്നാമതുള്ള റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണറായ സ്മൃതി മന്ഥാന ഒമ്പതാം സ്ഥാനം നിലനിര്‍ത്തി.

 

ഇന്ത്യന്‍ പേസര്‍ ജൂലന്‍ ഗോസ്വാമി അഞ്ചാം സ്ഥാനം നിലനിര്‍ത്തി. പൂനം യാദവ് ബൗളര്‍മാരില്‍ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. വനിതകളുടെ ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ ഷഫാലി വര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയുടെ ബേത്ത് മൂണി രണ്ടാമതും ഇന്ത്യയുടെ സ്മൃതി മന്ഥാന മൂന്നാം സ്ഥാനത്തുമാണ്.

 

ടി20 ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ സാറാ ഗ്ലെന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ന്യൂസിലന്‍ഡ് ഓഫ് സ്പിന്നര്‍ ലെയ് കാസ്‌പെറെക് ഏഴ് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പതിനഞ്ചാം റാങ്കിലെത്തി.

 

 

 

 

OTHER SECTIONS