ഐസിസി വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്

By സൂരജ് സുരേന്ദ്രന്‍.15 09 2021

imran-azhar

 

 

ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്.

 

വനിതകളുടെ ടി20 റാങ്കിംഗില്‍ ഇന്ത്യയുടെ ഷഫാലി വര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ ബേത്ത് മൂണി രണ്ടാമതും ഇന്ത്യയുടെ സ്മൃതി മന്ഥാന മൂന്നാം സ്ഥാനത്തുമാണ്.

 

ഇന്ത്യന്‍ പേസറായ ജൂലന്‍ ഗോസ്വാമി അഞ്ചാം സ്ഥാനം നിലനിര്‍ത്തി. പൂനം യാദവ് ബൗളര്‍മാരില്‍ ഒമ്പതാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

 

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ലിസ്ലെ ലീയും മിതാലിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി.

 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ 91 റണ്‍സടിച്ച പ്രകടനമാണ് ലിസ്ലെയെ മിതാലിക്കൊപ്പം ഒന്നാം റാങ്കിലെത്തിച്ചത്.

 

OTHER SECTIONS