ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് അസറുദ്ദീന്‍

By praveenprasannan.15 06 2020

imran-azhar

ഹൈദ്രാബാദ് : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍.ഹെദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഇപ്പോള്‍ അസറുദ്ദീന്‍. നിലവില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്ന രവി ശാസ്ത്രിയുടെ കാലാവധി 2021ലെ ടി20 ലോകകപ്പ് വരെയാണ്.


താന്‍ ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും സ്പെഷലൈസ് ചെയ്ത ആളാണ് താനെന്ന് അസറുദ്ദീന്‍ ചൂണ്ടിക്കാട്ടി. താന്‍ പരിശീലിപ്പിക്കുകയാണെങ്കില്‍ വേറെ വേറൊരു ബാറ്റിംഗ് പരിശീലകന്റെ ആവശ്യം ഇല്ലെന്നും അസര്‍ പറഞ്ഞു. ടി 20 മതസരങ്ങള്‍ താന്‍ ആസ്വദിക്കുന്നുണ്ടെന്നും അസര്‍ വ്യക്തമാക്കി.

OTHER SECTIONS