ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി ഇഗ

By Web Desk.04 06 2022

imran-azhar


പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ കിരീടം ചൂടി ഇഗ സ്യംതെക്ക്. ലോക ഒന്നാം നമ്പര്‍ താരമായ ഇഗ നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കന്‍ യുവതാരം കൊക്കോ ഗോഫിനെ കീഴടക്കി. സ്‌കോര്‍ 6-1, 6-3.

 

ഇതിന് മുന്‍പ് 2020 ഫ്രഞ്ച് ഓപ്പണ്‍ കിരീടം പോളിഷ് സ്വദേശി ഇഗ നേടിയിരുന്നു.

 

മത്സരത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ മേധാവിത്വം ഇഗ പുലര്‍ത്തി. ഒന്നാം റാങ്കുകാരിയായി ഇഗ മത്സരിച്ച ആദ്യ ഗ്രാന്‍സ്ലാമായിരുന്നു ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍.

 

21 വയസ്സുകാരിയായ പോളണ്ട് താരത്തിന് ടൂര്‍ണമെന്റില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നില്ല. സീസണില്‍ പരാജയമറിയാതെ 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇതോടെ 2000ല്‍ തുടര്‍ച്ചയായി 35 വിജയങ്ങള്‍ നേടിയ വീനസ് വില്യംസിന്റെ നേട്ടത്തിന് ഒപ്പമെത്തി.

 

 

 

 

OTHER SECTIONS