ഏഷ്യ കപ്പ്: ഇന്ത്യ ജപ്പാനെ തകര്‍ത്തു

By praveen prasannan.12 Oct, 2017

imran-azhar

ധാക്ക: ഏഷ്യ കപ്പ് ഹോക്കി ടൂര്‍ണ്ണമന്‍റില്‍ ജപ്പാനെ ഇന്ത്യ തകര്‍ത്തു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജപ്പാനെ അടിയറവ് പറയിച്ചത്.

മൂന്നാം മിനിട്ടില്‍ എസ് വി സുനില്‍ ഇരുപത്തിരണ്ടാം മിനിട്ടില്‍ ലളിത് ഉപാധ്യായ മുപ്പത്തിമൂന്നാം മിനിട്ടില്‍ രമണ്‍ ദീപ് സിംഗ് മുപ്പത്തിയഞ്ച് നാല്‍പത്തിയെട്ട് മിനിട്ടുകളില്‍ ഹര്‍മന്‍ പ്രീത് സിംഗ് എന്നിവരാണ് ഗോള്‍ നേടിയത്. ജപ്പാന്‍റെ ഏക ഗോള്‍ നാലാം മിനിട്ടില്‍ കെഞ്ജി കിറ്റസറ്റോ നേടി.

പുതിയ പരിശീലകന്‍ മരിഞ്ജ് ജോര്‍ദ്ദിന്‍റെ കീഴില്‍ ഇന്ത്യയുടെ ആദ്യ മല്‍സരമായിരുന്നു ഇത്. ലോകത്ത് ആറാം റാങ്കാണ് ഇന്ത്യക്ക്.

ബംഗ്ളാദേശിനെതിരെ വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

loading...