അഞ്ചാം ടെസ്റ്റ്; ഇംഗ്ലണ്ട് 332 റൺസിന് പുറത്ത്: ഇന്ത്യ 10-1 (3.2)LIVE

By Sooraj S .08 Sep, 2018

imran-azhar

 

 

ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടുമായി നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 332 റൺസിന് പുറത്തായി. 71 റൺസ് നേടിയ കുക്കിന്റെയും 50 റൺസ് നേടിയ മൊയീൻ അലിയുടെയും 89 റൺസ് നേടിയ ജോസ് ബട്ലറിന്റെയും ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിനെ 332 റൺസിലേക്ക് എത്തിച്ചത്. ഇന്ത്യൻ ബൗളർമാരുടെ ഭാഗത്ത് നിന്നും മികച്ച പ്രകടനമാണ് കാണാൻ സാധിച്ചത്. രവീന്ദ്ര ജഡേജ 4 വിക്കറ്റ് നേടിയപ്പോൾ ബുംറയും ഇഷാന്ത് ശർമ്മയും 3 വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 ഓവറുകൾ പിന്നിടുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 10 റൺസ് നേടിയിരിക്കുകയാണ്. 3 റൺസുമായി ശിക്കർ ധവാനാണ് പുറത്ത് പോയത്. ലോകേഷ് രാഹുലും ചേതേശ്വർ പുജാരയുമാണ് ക്രീസിൽ ബാറ്റ് ചെയ്യുന്നത്.

OTHER SECTIONS