പൂജാരക്ക് അര്‍ദ്ധസെഞ്ചുറി; ഓസീസിനെതിരെ ഇന്ത്യ 200 പിന്നിട്ടു

By Anju N P.06 12 2018

imran-azhar

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍തന്നെ ബാറ്റിംങ് തകര്‍ച്ച നേരിട്ട ഇന്ത്യയ്ക്ക് ചേതേശ്വര്‍ പൂജാരയിലൂടെ അര്‍ദ്ധസെഞ്ചുറി. മൂന്നാമനായാണ് പൂജാര ഇറങ്ങിയത്. 153 പന്തില്‍ നിന്നാണ് ടെസ്റ്റിലെ 20ാം അര്‍ദ്ധ സെഞ്ചുറി തികച്ചത്. പുറത്താകാതെ 170 പന്തില്‍ 60 റണ്‍സെടുത്ത പൂജാരയ്‌ക്കൊപ്പം 10 റണ്‍സ് നേട്ടത്തില്‍ അശ്വിനാണ് ക്രീസില്‍. 64 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റിന് 162 റണ്‍സാണ് ഇന്ത്യയ്ക്കുള്ളത്.

 

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 50 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോലിയുടേതടക്കം നാല് വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 എന്ന നിലയിലാണ് ഇന്ത്യ. 19 റണ്ണെടുത്ത പുജാരയും 31 റണ്ണുമായി രോഹിത് ശര്‍മ്മയുമാണ് ക്രീസിലുള്ളത്. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രഹാനെയെ(13) ഹെയ്സല്‍വുഡ് പുറത്താക്കിയതോടെ ആദ്യ സെഷനില്‍ നാലിന് 56 റണ്‍സെന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായി. ഒടുവില്‍ ഇന്ത്യ ആറ് വിക്കറ്റിന് 127 റണ്‍സ് നേടി.

 

അവസാനം പൂജാര പിന്നാലെ അര്‍ദ്ധ സെഞ്ചുറി തികയ്ക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പുജാരയും 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS