അഡ്‌ലെയ്ഡിൽ ഇന്ത്യക്ക് കാലിടറുന്നു: ഇന്ത്യ 250-9

By Sooraj Surendran.06 12 2018

imran-azhar

 

 

അഡ്‌ലെയ്ഡ്: ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റ് ഇന്ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുമ്പോൾ ഇന്ത്യക്ക് മോശം തുടക്കം. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 250 റൺസിന് 9 വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. ആദ്യ ദിനത്തിൽ തിളങ്ങിയത് ചേതേശ്വർ പുജാരയാണ്. 123 റൺസാണ് പൂജാര നേടിയത്. 7 ബൗണ്ടറികളും 2 സിക്‌സറും അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിംഗ്സ്. ക്യാപ്റ്റൻ വിരാട് കോലി 3 റൺസിൽ പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. രോഹിത് ശർമ്മ 37 റൺസുമായി പുറത്തായി. പന്തും അശ്വിനും 25 റൺസ് വീതം നേടി. മികച്ച ബൗളിംഗ് പ്രകടനമാണ് ഓസ്‌ട്രേലിയ കാഴ്ചവെച്ചത്. സ്റ്റാർക്, ഹേസൽവുഡ്, കമ്മിൻസ്, നാഥൻ ലയൺ, ഹെഡ് എന്നിവർ 2 വിക്കട്ടെ വീതം നേടി.

OTHER SECTIONS