ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശ നിരാശ; ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അഭിമാന ജയവുമായി ഇന്ത്യന്‍ യുവനിര

By Vidya .25 10 2021

imran-azhar

 

ഫുജയ്‌റ: ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച ദിവസം അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഒമാനെതിരേ അഭിമാന ജയമാണ് ഇന്ത്യ നേടിയത്.

 

 


ഞായറാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ യുവനിരയുടെ ജയം.ഫുജയ്‌റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ റഹീം അലിയിലൂടെ ഇന്ത്യ ലീഡെടുത്തു.

 

 


അതേസമയം മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ വാലീദ് അല്‍ മുസല്‍മിയാണ് ഒമാന്റെ ആശ്വാസ ഗോള്‍ നേടിയത്.

 

 

OTHER SECTIONS