സ്കോട്ലന്‍ഡിനെ മറികടന്ന് ഇന്ത്യ

By praveen prasannan.16 Jun, 2017

imran-azhar

ലണ്ടന്‍: സ്കോട്ലന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കി ഹോക്കി ലീഗ് സെമി ഫൈനല്‍സില്‍ ഇന്ത്യക്ക് മുന്നേറ്റം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.

സ്കോട്ലന്‍ഡ് നായകന്‍ ക്രിസ് ഗ്രാസിക് ആറാം മിനിട്ടില്‍ തന്നെ ഗോളടിച്ചു. ഇന്ത്യക്ക് വേണ്ടി മുപ്പത്തിയൊന്നാം മിനിട്ടിലും മുപ്പത്തിനാലാം മിനിട്ടിലും രമണ്‍ദീപ് സിംഗും നാല്‍പതാം മിനിട്ടില്‍ ആകാശ്ദീപ് സിംഗും ഹര്‍മന്‍പ്രീത് സിംഗ് നാല്‍പത്തിരണ്ടാം മിനിട്ടിലും ഗോള്‍ നേടി.

തുടക്കത്തില്‍ സ്കോട്ലന്‍ഡ് മികച്ച ആക്രമണമാണ് കാഴ്ചവച്ചത്. സ്കോട്ടിഷ് ഗോള്‍കീപ്പര്‍ തോമസ് അലക്സാണ്ടറും മികച്ച സേവുകള്‍ നടത്തി.

രണ്ടാം പകുതിയില്‍ കളി തന്ത്രങ്ങളില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തി. അതിന്‍റെ ഫലവും കണ്ടു. ഇന്ത്യയുടെ അടുത്ത മല്‍സരം ജൂണ്‍ 17ന് കാനഡയ്ക്കെതിരെയാണ്.