ലോക ഹോക്കി ലീഗ്: ഇന്ത്യയ്ക്ക് സമനില

By praveen prasannan.02 Dec, 2017

imran-azhar

ഭുവനേശ്വര്‍ : ലോക ഹോക്കി ലീഗ് ഫൈനലിന്‍റെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ കരുത്തരായ ആസ്ത്രേലിയയെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

പതിനഞ്ചാം മിനിട്ടില്‍ ഇന്ത്യയാണ് ആദ്യ ഗോളടിച്ചത്. മന്‍ദീപ് സിംഗാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

എന്നാല്‍ ഗോള്‍ നേടിയ സന്തോഷം അധികം നീണ്ടില്ല. ആസ്ത്രേലിയയ്ക്ക് വേണ്ടി ജെറിമി ഹെയ് വാര്‍ഡ് ഇരുപത്തിയൊന്നാം മിനിട്ടില്‍ സമനില ഗോള്‍ നേടി.

രണ്ടാം പകുതിയുടെ ആദ്യം തന്നെ ഇന്ത്യക്ക് രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചു. എന്നാല്‍ ഇവ മുതലാക്കാനായില്ല.

ആസ്ത്രേലിയക്ക് ഈ അവസരത്തില്‍ നാല് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭ്യമായെങ്കിലും ഗോള്‍ അകന്നു നിന്നു. ഇന്ത്യയുടെ അടുത്ത മല്‍സരം ശനിയാഴ്ച ഇംഗ്ളണ്ടിനെതിരെയാണ്.

 

OTHER SECTIONS