By praveen prasannan.15 Nov, 2017
മഡ്ഗാവ്: എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യത മല്‍സരത്തില്‍ മ്യാന്മാറിനെതിരെ ഇന്ത്യക്ക് സമനില. രണ്ട് ടീമുകളും രണ്ട് ഗോളുകള്‍ വീതം സ്കോര്‍ ചെയ്തു.
പരാജയമറിയാതെയുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ പതിമൂന്നാം മല്‍സരമാണ്. യാന്‍ നിയാഗിലൂടെ മല്‍സരത്തിന്റെ ആദ്യ മിനിട്ടില്‍ തന്നെ മ്യാന്മാര് മുന്നിലെത്തി. എന്നാല്‍ പതിമൂന്നാം മിനിട്ടില്‍ സുനില്‍ ഛേത്രി ഗോള്‍ മടക്കി.
എങ്കിലും ആറ് മിനിട്ട് കൂടി കഴിഞ്ഞപ്പോള്‍ ക്യാവ് കൊകൊയിലൂടെ മ്യാന്മാര് വീണ്ടും മുന്നിലെത്തി. പിന്നീട് അറുപത്തിയൊന്‍പതാം മിനിട്ടില്‍ ജെജെ ലാല്‍പെഖുലെ ഇന്ത്യയുടെ സമനില ഗോള്‍ നേടി.
ഏഷ്യ കപ്പിന് നേരത്തേ തന്നെ ഇന്ത്യ യോഗ്യത നേടിയിരുന്നു. ആദ്യ പാദത്തില്‍ മ്യാന്മാറിനെ ഒറ്റു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.