ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയില്‍

By Rajesh Kumar.08 02 2021

imran-azhar

ചെന്നൈ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍.

 

12 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ശുഭ്മാന്‍ ഗില്‍ (15*), ചേതേശ്വര്‍ പൂജാര (12*) എന്നിവരാണ് ക്രീസില്‍.

 

ഒരു ദിവസം ബാക്കിനില്‍ക്കുമ്പോള്‍, വിജയത്തിനായി ഇന്ത്യയ്ക്ക് ഇനിയും 381 റണ്‍സ് കൂടി വേണം.

 

ഇന്ത്യയ്ക്ക് മുന്നില്‍ ഇംഗ്ലണ്ട് 420 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ഒന്നാം ഇന്നിംഗ്‌സില്‍ 241 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 178 റണ്‍സിന് പുറത്തായി.ആര്‍. അശ്വിനാണ് രണ്ടാം ഇന്നിങ്‌സില് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. അശ്വിന്‍ ആറു വിക്കറ്റ് വീഴ്ത്തി. ഷഹബാസ് നദീം രണ്ടു വിക്കറ്റ് വീഴ്ത്തി.

 

ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. റൂട്ട് 32 പന്തില്‍ 40 റണ്‍സെടുത്തു.

 

ഇന്ത്യയ്‌ക്കെതിരേ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ റോറി ബേണ്‍സിനെ (0) അശ്വിന്‍, രഹാനെയുടെ കൈകളിലെത്തിച്ചു.

 

ഡൊമിനിക് സിബ്ലി (16), ഡാനിയല് ലോറന്‍സ് (18), ബെന് സ്റ്റോക്ക്‌സ് (7) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

 

നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള് ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്ണെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

 

നേരത്തെ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 337 റണ്‍സിന് പുറത്തായിരുന്നു.

 

ഒന്നാം ഇന്നിംഗ്‌സില്‍ 241 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബാറ്റിംഗിനിറക്കാന്‍ തീരുമാനിച്ചു.

 

ഇന്ത്യയ്ക്കായി 138 പന്തില്‍ നിന്ന് രണ്ടു സിക്‌സും 12 ഫോറുമടക്കം 85 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകാതെ നിന്നു.ആറിന് 257 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. സ്‌കോര് 305 ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് അശ്വിനെ നഷ്ടമായി. 91 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 31 റണ്‍സെടുത്ത അശ്വിനെ ജാക്ക് ലീച്ചാണ് പുറത്താക്കിയത്.ഏഴാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറിനൊപ്പം 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് അശ്വിന്‍ മടങ്ങിയത്. പിന്നാലെ ഷഹ്ബാസ് നദീമിനെ അക്കൗണ്ട് തുറക്കും മുമ്പ് ജാക്ക് ലീച്ച് മടക്കി.

 

നാലു റണ്‌സെടുത്ത ഇഷാന്ത് ശര്‍മയെ ആന്‍ഡേഴ്‌സന്‍ ഒലി പോപ്പിന്റെ കൈകളിലെത്തിച്ചു. ജസ്പ്രീത് ബുംറയെ ക്യാച്ചിലൂടെ സ്റ്റോക്ക്‌സ് മടക്കിയതോടെയാണ് ഇന്ത്യന് ഇന്നിങ്‌സിന് അവസാനമായത്.

 

ഇംഗ്ലണ്ടിനായി ഡൊമിനിക് ബെസ്സ് നാലു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജാക്ക് ലീച്ച് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

 

മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ആറിന് 257 റണ്‍സെന്ന നിലയിലായിരുന്നു.

 

73 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം കൈപിടിച്ചുയര്‍ത്തിയത് ചേതേശ്വര്‍ പൂജാര-ഋഷഭ് പന്ത് കൂട്ടുകെട്ടാണ്. 119 റണ്‍സ് സംഭാവന ചെയ്തിട്ടാണ് സഖ്യം പിരിഞ്ഞത്.

 

143 പന്തുകള് നേരിട്ട് 11 ബൗണ്ടറികളടക്കം 73 റണ്‍സെടുത്ത പൂജാരയെ പുറത്താക്കിയത് ഡൊമിനിക് ബെസ്സാണ്. സെഞ്ചുറിയിലേക്ക് നീങ്ങിയ ഋഷഭ് പന്തിനെയും ബെസ്സ് മടക്കി. 88 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഒമ്പത് ഫോറുമടക്കം 91 റണ്‍സാണ് പന്ത് നേടിയത്.

 

നേരത്തെ 44 റണ്‍സിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ശുഭ്മാന്‍ ഗില്ലും (29) പുറത്തായിരുന്നു. പിന്നാലെ 48 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത് ക്യാപ്റ്റന്‍ വിരാട് കോലിയും മടങ്ങി.

 

പിന്നാലെയെത്തിയ അജിങ്ക്യ രാഹനെയെ (1) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ക്യാച്ചിലൂടെ പുറത്താക്കി.

 

 

 

OTHER SECTIONS