ലോർഡ്‌സിൽ മഴ വില്ലനായി; ആദ്യ ദിനം ഉപേക്ഷിച്ചു

By Sooraj S .09 Aug, 2018

imran-azhar

 

 

ലോർഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ദിനത്തിൽ കനത്ത മഴ. മഴയിൽ മൈതാനത്തിലെ പിച്ചും ഔട്ട് ഫീൽഡും മഴ നഞ്ഞ് അലങ്കോലമായി. അതിനാൽ ആദ്യ ദിനം ഒരു പന്ത് പോലും എറിയാതെ അമ്പയർ ഉപേക്ഷിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് ആദ്യ മത്സരം ജയിച്ച് മുന്നിലാണ്. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് ജയം നേടുകയായിരുന്നു. തുടർന്ന് രണ്ടാം മത്സരത്തിൽ മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങാൻ തീരുമാനിച്ചത്. എന്നാൽ മഴ ഇന്ത്യയെ ചതിക്കുകയായിരുന്നു.വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

OTHER SECTIONS