ലോകകപ്പ് യോഗ്യതയ്ക്കായി ഇന്ത്യ ഇന്ന് ഖത്തറിനെതിരെ

By Chithra.10 09 2019

imran-azhar

 

ദോഹ : ഖത്തറിൽ 2022ൽ നടക്കുന്ന ലോകകപ്പിന് യോഗ്യത തേടി ഇന്ത്യ ഇന്ന് കളത്തിലിങ്ങും. ആതിഥേയരായ ഖത്തർ തന്നെയാണ് ഇന്ത്യയുടെ ഇന്നത്തെ എതിരാളികൾ.

 

രണ്ടാം റൗണ്ട് മത്സരങ്ങളുടെ രണ്ടാം മത്സരത്തിലാണ് ഇന്ത്യ ഖത്തറിനെ നേരിടുന്നത്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലുള്ള രാജ്യമാണ് ഖത്തർ. ഒമാനെതിരെ സംഭവിച്ചത് പോലൊരു അബദ്ധം ഇന്ത്യയുടെ ടൂർണമെന്റിലെ നിലനിൽപ്പിനെത്തന്നെ ബാധിക്കും.

 

ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ പരിക്ക് ഇന്ത്യക്ക് പ്രശ്നമാണ്. പരിക്കിനെക്കുറിച്ച് വിശദീകരണമൊന്നും ലഭിച്ചില്ലെങ്കിലും ദോഹയിലെ പരിശീലനത്തിന് അദ്ദേഹം ഇറങ്ങിയിരുന്നില്ല. അതിനാൽ നിർണായക മത്സരത്തിൽ ഛേത്രി പുറത്തിരിക്കാനാണ് സാധ്യത.

OTHER SECTIONS