ഒളിമ്പിക്‌സ്: വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയ്ക്ക് നിരാശ

By sisira.24 07 2021

imran-azhar

 

 

 


ടോക്യോ: ഒളിമ്പിക്‌സിന്റെ രണ്ടാം ദിനം മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ ഇന്ത്യ.

 

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഡല്‍ പ്രതീക്ഷയായ ലോക ഒന്നാം നമ്പര്‍ താരം എളവേണില്‍ വാളറിവാന്‍, ലോക റെക്കോഡ് നേടിയ അപൂര്‍വി ചന്ദേല എന്നിവര്‍ ഫൈനലിന് യോഗ്യത നേടാന്‍ കഴിയാതെ പുറത്തായി.

 

യോഗ്യതാ റൗണ്ടില്‍ 626.5 പോയന്റുമായി എളവേണില്‍ വാളറിവാന് പതിനാറാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.

 

തീര്‍ത്തും നിരാശപ്പെടുത്തിയ അപൂര്‍വി ചന്ദേല 621.9 പോയന്റുമായി 36-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

 

യോഗ്യതാ റൗണ്ടിലെ ഒളിമ്പിക് റെക്കോഡുമായി 632.9 പോയന്റുമായി നോര്‍വെയുടെ ഡസ്റ്റാഡ് ജെനെറ്റ് ഹെഗാണ് ഒന്നാമതെത്തിയത്.

 

OTHER SECTIONS