പന്തിന് വീണ്ടും നിരാശ, ഇന്ത്യയുടെ അന്തിമ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

By Sooraj Surendran .21 05 2019

imran-azhar

 

 

ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ലോകകപ്പിനായുള്ള ഇന്ത്യയുടെ അന്തിമ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. തോളെല്ലിന് പരിക്കേറ്റ് ലോകകകപ്പ് ടീമിൽ ഇടം നേടാനാകുമോ എന്ന ആശങ്കയിലായിരുന്നു ഓൾ റൗണ്ടറായ കേദാർ ജാദവ്. എന്നാൽ പരിക്കിന്റെ പിടിയിൽ നിന്നും പൂർണമായും മോചിതനായ ജാദവ് ലോകകപ്പ് ടീമിൽ ഇടം നേടി. ഇതോടെ യുവതാരം ഋഷഭ് പന്തിന് വീണ്ടും അവസരം നഷ്ടമായി. ആദ്യം പ്രഖ്യാപിച്ച ടീമിൽ നിന്നും ഒരു മാറ്റവും കൂടാതെയാണ് അന്തിമ ടീം പ്രഖ്യാപിച്ചത്. ജൂണ്‍ അഞ്ചിന് സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. അതേസമയം ഐസിസിയുടെ തീരുമാനം അനുസരിച്ച് മേയ് 23 വരെ 15 അംഗ ടീമിൽ മാറ്റം വരുത്താൻ സാധിക്കും.


വിരാട് കോലി(ക്യാപ്റ്റൻ), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റൻ), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, എം എസ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി. എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ 15 അംഗ ടീം.

OTHER SECTIONS