ഹൂഡയുടെയും സഞ്ജുവിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സ്;ഇന്ത്യക്ക് 4 റണ്‍സിന്റെ ജയം

By web desk.29 06 2022

imran-azhar

ഡബ്ലിന്‍:ദീപക് ഹൂഡയുടെയും സഞ്ജു സാംസണിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ മികച്ച സ്‌കോര്‍ സ്വന്തമാക്കിയ ഇന്ത്യയെ വിറപ്പിച്ച് അയര്‍ലന്‍ഡ്. രണ്ടാം ട്വന്റി20യില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 225 റണ്‍സ് നേടി 4 റണ്‍സിന് ജയിച്ചു.സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 7ന് 225.അയര്‍ലന്‍ഡ് 20 ഓവറില്‍ 5ന് 221.2 മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യ (20)ന് സ്വന്തമാക്കി.ആകെ 446 റണ്‍സാണ് എടുത്തത്.

 

 


സഞ്ജുവിന്റെയും (42 പന്തില്‍ 77)സെഞ്ചറി കുറിച്ച ദീപക് ഹൂഡയുടെയും (57 പന്തില്‍ 104) സൂപ്പര്‍ ഇന്നിങ്‌സിലൂടെയാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 225 റണ്‍സ് നേടിയത്. ട്വന്റി20യില്‍ സെഞ്ചറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം ഹൂഡ സ്വന്തമാക്കി. ട്വന്റി20യിലെ മികച്ച ഇന്ത്യന്‍ ബാറ്റിങ് കൂട്ടുകെട്ട് ഹൂഡയുടെയും സഞ്ജുവിന്റെയും പേരിലായി; 176 റണ്‍സ്.രാജ്യന്തര ട്വന്റി20യില്‍ ഇരുവരും ആദ്യ അര്‍ധ സെഞ്ചറി നേടിയതും ഇന്നലെയാണ്. ഋതുരാജ് ഗെയ്ക്വാദിനെ പുറത്തിരുത്തിയതോടെ ഓപ്പണറായി ഇറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തില്‍ ഫോറടിച്ചാണ് കളി ആരംഭിച്ചത്.

 

 


ജയിക്കാമെന്ന് ഉറച്ച് ബോളിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്കെതിരെ അയര്‍ലന്‍ഡ് ഓപ്പണര്‍മാര്‍ തുടക്കം മുതല്‍ ആഞ്ഞടിച്ചു. ആദ്യ 5 ഓവറില്‍ അവര്‍ വിക്കറ്റു നഷ്ടമില്ലാതെ 72 റണ്‍സെടുത്തു. ആറാം ഓവറില്‍ രവി ബിഷ്‌ണോയ് പോള്‍ സ്റ്റെര്‍ലിങ്ങിനെ പുറത്താക്കി (40). തൊട്ടടുത്ത ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ ക്യാപ്റ്റന്‍ ആന്‍ഡി ബാല്‍ബിര്‍നിയുടെ വിക്കറ്റെടുത്തു (60). എന്നിട്ടും അയര്‍ലന്‍ഡ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ല.

 

 


അവസാന 5 ഓവറില്‍ 62, 3 ഓവറില്‍ 38 എന്നിങ്ങനെ അയര്‍ലന്‍ഡ് സ്‌കോര്‍ ചുരുക്കി.. ഉമ്രാന്‍ മാലിക്കെറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു വിജയലക്ഷ്യം. അയര്‍ലന്‍ഡിന് നേടാനായത് 12 റണ്‍സും. ഹൂഡയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

 

 

 

OTHER SECTIONS