അടിതെറ്റി ഇന്ത്യൻ യുവനിര, ലങ്കക്കെതിരെ ബാറ്റിംഗ് തകർച്ച; സഞ്ജുവും, ധവാനും 'ഡക്ക്' 55-6 (15 Ov) LIVE

By സൂരജ് സുരേന്ദ്രന്‍.29 07 2021

imran-azhar

 

 

കൊളംബോ: ശ്രീലങ്കക്കെതിരായ ടി ട്വൻറി പരമ്പരയിലെ കലാശപ്പോരാട്ടത്തിൽ ഇന്ത്യക്ക് ദയനീയ തുടക്കം. സ്‌കോർ ബോർഡിൽ 55 റൺസ് ചേർക്കുന്നതിനിടെ 6 വിക്കറ്റുകളാണ്‌ ഇന്ത്യ നഷ്ടപ്പെടുത്തിയത്.

 

ഇന്ത്യൻ യുവനിര പരാജയമെന്ന് പറയാതെ വയ്യ. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 15 ഓവറുകൾ പിന്നിടുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലാണ്.

 

ഋതുരാജ് ഗെയ്ക്‌വാദ് (14), ശിഖർ ധവാൻ (0), ദേവദത്ത് പടിക്കൽ (9), സഞ്ജു സാംസൺ (0), നിതീഷ് റാണ (6), ഭുവനേശ്വർ കുമാർ (16) എന്നിവരാണ് പുറത്തായത്. കുൽദീപ് യാദവ് 10, രാഹുൽ ചഹാർ 6 എന്നിവരാണ് ക്രീസിൽ.

 

ബൗളിങ്ങിൽ ലങ്കയ്ക്കായി ഹസാരങ്ക 3 വിക്കറ്റുകൾ നേടി. ണ്ടാം ട്വന്റി-20യില്‍ ഫീല്‍ഡിങ്ങിനിടെ തോളിന് പരിക്കേറ്റ നവദീപ് സയ്‌നിക്ക് പകരമായി മലയാളി താരം ഇന്ന് ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചു.

 

നെറ്റ് ബൗളറായി ടീമിനൊപ്പമുണ്ടായിരുന്നു സന്ദീപ്. പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്.

 

ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടാം ടി ട്വൻറിയിൽ വൻ പ്രതിസന്ധിയിലായിരുന്നു ഇന്ത്യ. മത്സരത്തിൽ ഇന്ത്യ തോൽക്കുകയും ചെയ്തിരുന്നു.

 

OTHER SECTIONS