പാക്കിസ്ഥാനെ പേടിച്ച് ഇന്ത്യ തോറ്റുകൊടുത്തു; ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവും, പരിഹാസവും

By Sooraj Surendran .01 07 2019

imran-azhar

 

 

ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യക്ക് സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവും, പരിഹാസവും. ഞായറാഴ്ച നടന്ന ഇന്ത്യ–ഇംഗ്ലണ്ട് മൽസരത്തിൽ സംഭവിച്ചതെന്ത് എന്നു മനസ്സിലാകാതെ ചുറ്റും നോക്കുകയാണ് ക്രിക്കറ്റ് ആരാധകർ. മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് 31 റൺസിനാണ് പരാജയപ്പെട്ടത്. രസകരമായ സംഭവം എന്തെന്നാൽ ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിൽ ഇന്ത്യ ജയിക്കുക എന്നത് മറ്റാരേക്കാളും പാക്കിസ്ഥാന്റെ ആവശ്യമായിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയെങ്കിൽ പാക്കിസ്ഥാന് സെമിഫൈനലിലേക്കുള്ള വാതിൽ ഒരുപക്ഷെ തുറന്നേനെ. മാത്രമല്ല ശ്രീലങ്ക, ബംഗ്ലദേശ് എന്നീ ടീമുകൾക്കും സെമിഫൈനലിലേക്കുള്ള യാത്രക്ക് ഇന്ത്യയുടെ ജയം അനിവാര്യമായിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ പാക്കിസ്ഥാനെ പുറത്താക്കുന്നതിന് ഇന്ത്യ മനഃപൂർവം തോറ്റുകൊടുത്തതാണെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. പാക്കിസ്ഥാനെ പുറത്താക്കുന്നതിന് ഇന്ത്യ മനഃപൂർവം തോറ്റുകൊടുക്കാൻ സാധ്യതുണ്ടെന്ന് മൽസരത്തിനു മുൻപുതന്നെ മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി അഭിപ്രായപ്പെട്ടിരുന്നു. മന്ത്രിമാരും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ആരാധകരും ഇന്ത്യയുടെ തോൽവി മനഃപൂർവമാണെന്ന് വിശ്വസിച്ചിരിക്കുകയാണ്. മത്സരശേഷം നിരവധി പേരാണ് ഇന്ത്യയുടെ പ്രകടനത്തിനെതിരെ രംഗത്ത് വന്നത്. മുൻ പാക്കിസ്ഥാൻ താരം ശുഐബ് അക്തർ മാത്രമാണ് ഇന്ത്യക്ക് പിന്തുണ നൽകിയത്. ഇന്ത്യ ആത്മാർഥമായി ശ്രമിച്ചിട്ടും തോറ്റെന്നായിരുന്നു അക്തർ ട്വിറ്ററിൽ കുറിച്ചത്. മത്സരശേഷം സാമൂഹ്യമാധ്യമങ്ങൾ ഇന്ത്യക്കെതിരായ ട്രോളുകളാൽ നിറഞ്ഞിരിക്കുകയാണ്.

OTHER SECTIONS