നാലാം ടെസ്റ്റ്: പൂജാര വീണു, ഇന്ത്യ 4ന് 228

By Veena Viswan.19 01 2021

imran-azhar

 

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്ക് എതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് നാലാം വിക്കറ്റും നഷ്ടമായി. 196 പന്തുകള്‍ നേരിട്ട പൂജാര 7 ബൗണ്ടറികളുമായി 56 റണ്‍സ് നേടിയ താരം പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് പുറത്തായത്.

 

പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ്. തുടക്കത്തില്‍ പതുക്കെ ബാറ്റ് ചെയ്ത പൂജാര പിന്നീട് ഋഷഭ് പന്തിനൊപ്പം മികച്ച കൂട്ടുകെട്ടുമായി മുന്നോട്ട് പോവുകയായിരുന്നു. പൂജാരയ്ക്ക് പകരം മായങ്ക് അഗർവാൾ ക്രീസിലെത്തി.

 

 

കരിയറിലെ ആദ്യ സെഞ്ചുറി നേടാമെന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ മോഹം സഫലമായില്ലെങ്കിലും ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.

 

എട്ടു ഫോറും രണ്ടു സിക്‌സറും ഉള്‍പ്പെടെയാണ് 146 പന്തില്‍ നിന്നും ഗില്‍ 91 റണ്‍സ് നേടിയത്. ആദ്യ സെഷനില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായതിനെ തുടര്‍ന്ന് പൂജാരയുമായി സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്താണ് ഗില്‍ മടങ്ങിയത്.

 

ഗാബയില്‍ സമനില നേടി പരമ്പരയും സമനിലയാക്കിയാല്‍ ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി ഇന്ത്യയ്ക്ക് ലഭിക്കും.

OTHER SECTIONS