പൊരുതി തോറ്റ് ഇന്ത്യയുടെ ചുണക്കുട്ടികൾ

By Sooraj Surendran .10 02 2019

imran-azhar

 

 

ഹാമിൽട്ടൺ: ഇന്ത്യ ന്യൂസീലൻഡ് മൂന്നാം ടി ട്വൻറിയിൽ ഇന്ത്യക്ക് തോൽവി. 4 റൺസിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തീരുമാനത്തെ വെല്ലുവിളിക്കുന്ന പ്രകടനമാണ് ന്യൂസീലൻഡ് കാഴ്ച്ചവെച്ചത്. നിശ്ചിത 20 ഓവറിൽ നിന്ന് 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് കിവീസ് പടുത്തുയർത്തിയത്. നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താനാകാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 72 റൺസ് നേടിയ കോളിൻ മൺറോയുടെയും, 43 റൺസ് നേടിയ ടിം സീഫർട്ട് എന്നിവർ ചേർന്നാണ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയത്. ബൗളിങ്ങിൽ കുൽദീപ് യാദവ് 2 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖർ ധവാനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രോഹിത് ശർമ്മയും (38), വിജയ് ശങ്കറും (43) ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക്കും (33), കൃണാൽ പാണ്ഡ്യയും (26) മുന്നേറ്റം നടത്തിയെങ്കിലും ഇന്ത്യ 4 റൺസിന് തോൽവി വഴങ്ങുകയായിരുന്നു.

OTHER SECTIONS