ഇന്ത്യക്ക് കനത്ത പരാജയം

By praveen prasannan.13 Oct, 2017

imran-azhar

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പിലെ അവസാന മല്‍സരത്തിലും പരാജയം. ഘാനയോട് എതിരില്ലാത്ത നാല് ഗോളിനാണ് പരാജയപ്പെട്ടത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്നു ഇന്ത്യ. ആദ്യ പകുതിയില്‍ പുറത്തെടുത്ത പ്രകടനം രണ്ടാം പകുതിയില്‍ ആവര്‍ത്തിക്കാനാകാതെ പോയി ഇന്ത്യക്ക്.

അവസാന പത്ത് മിനിട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ തളര്‍ന്നു. ഇത് മുതലാക്കി 86,87 മിനിട്ടുകളില്‍ ഗോളുകള്‍ നേടി ഘാന ഇന്ത്യയുടെ പരാജയത്തിന്‍റെ ആക്കം കൂട്ടി.

ഘാനയയുടെ ആദ്യ ഗോള്‍ നാല്‍പത്തിമൂന്നാം മിനിട്ടിലായിരുന്നു. ക്യാര്‍പ്റ്റന്‍ എറിക് ഐഹായായിരുന്നു ഗോള്‍ സ്കോറര്‍. രണ്ടാം പകുതിയില്‍ ഐഹായ വീണ്ടും ഗോള്‍ നേടി.

എണ്‍പത്തിയാറ് , എണ്‍പത്തിയേഴ് മിനിട്ടുകളില്‍ ഡാന്‍സോയും ടോക്കുവും ഘാനയ്ക്ക് വേണ്ടി ഗോള്‍ നേടി. ഇതോടെ ഘാന പ്രി ക്വാട്ടറിലെത്തി.

loading...