സെഞ്ചുറി കൂട്ടുകെട്ടുമായി പൂരാൻ പൊള്ളാർഡ് സഖ്യം; വിൻഡീസിന് മികച്ച സ്‌കോർ: 315-5 (50)

By Sooraj Surendran .22 12 2019

imran-azhar

 

 

കട്ടക്ക്: ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട വിൻഡീസ് 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 315 റൺസാണ് നേടിയത്. മോശം പ്രകടനമാണ് മധ്യനിര കാഴ്ചവെച്ചത്. 50 പന്തിൽ 21 റൺസുമായി എവിൻ ലൂയിസ്, ഷൈ ഹോപ്പ് (50 പന്തിൽ 42), 48 പന്തിൽ 38 റൺസുമായി റോസ്‌റ്റൺ ചെയ്‌സ്, 33 പന്തിൽ 37 റൺസുമായി ഷിംറോൺ ഹേറ്റ്മേയർ എന്നിവർക്ക് തിളങ്ങാനായില്ല. അഞ്ചാം വിക്കറ്റ് പാർട്ണർഷിപ്പിൽ ഒത്തുചേർന്ന കീറൺ പൊള്ളാർഡും, നിക്കോളാസ് പൂരാനും നടത്തിയ ചെറുത്ത് നിൽപ്പ് ഫലം കണ്ടു. പൊള്ളാർഡ് 51 പന്തിൽ 3 ബൗണ്ടറിയും 7 സിക്സറുമടക്കം 74 റൺസ് നേടിയപ്പോൾ, പൂരാൻ 64 പന്തിൽ 10 ബൗണ്ടറിയും 3 സിക്സറുമടക്കം 89 റൺസാണ് നേടിയത്. ബൗളിങ്ങിൽ ഇന്ത്യക്കായി പേസ് ബൗളർ നവദീപ് സെയ്‌നി 2 വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമിയും, ഷാർഡുൾ ടാക്കൂറും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 50 ഓവറിൽ 316 റൺസാണ് ഇന്ത്യക്ക് വിജയലക്ഷ്യം.

 

OTHER SECTIONS