നാലാം ടെസ്റ്റ്: ഇന്ത്യ മുന്നോട്ട്, സ്‌കോര്‍ 200 പിന്നിട്ടു

By Veena Viswan.19 01 2021

imran-azhar

 

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്ക് എതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 328 റണ്‍സ് ലക്ഷ്യമാക്കി ബാറ്റ് ചെയ്യുന്ന ഇന്ത്യയുടെ സ്‌കോര്‍ 200 കടന്നു.

 

74 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് എന്ന നിലയിലാണിപ്പോള്‍. ചേതേശ്വര്‍ പൂജാര(52), ഋഷഭ് പന്ത് (31) എന്നിവരാണ് ക്രീസിലുള്ളത്. 196 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി നേടി കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി എന്ന റെക്കോഡ് പൂജാര വീണ്ടും തിരുത്തി.

 

7 വിക്കറ്റ് കൈയ്യിലിരിക്കെ ജയിക്കാന്‍ ഇന്ത്യക്ക് 111 റണ്‍സ് വേണം.

 

കരിയറിലെ ആദ്യ സെഞ്ചുറി നേടാമെന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ മോഹം സഫലമായില്ലെങ്കിലും ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.

 

എട്ടു ഫോറും രണ്ടു സിക്‌സറും ഉള്‍പ്പെടെയാണ് 146 പന്തില്‍ നിന്നും ഗില്‍ 91 റണ്‍സ് നേടിയത്. ആദ്യ സെഷനില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായതിനെ തുടര്‍ന്ന് പൂജാരയുമായി സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്താണ് ഗില്‍ മടങ്ങിയത്.

 

ഗാബയില്‍ സമനില നേടി പരമ്പരയും സമനിലയാക്കിയാല്‍ ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി ഇന്ത്യയ്ക്ക് ലഭിക്കും.

OTHER SECTIONS