ഇന്ത്യ ഏഷ്യ കപ്പ് യോഗ്യത നേടി

By praveen prasannan.11 Oct, 2017

imran-azhar

ബാംഗ്ളൂര്‍: ഇന്ത്യ ഏഷ്യ കപ്പില്‍ കളിക്കാന്‍ യോഗ്യത നേടി. ഗ്രൂപ്പ് എ മല്‍സരത്തില്‍ മക്കാവുവിനെ 4~1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ യോഗ്യത നേടിയത്.

ഗ്രൂപ്പിലെ നാല് മല്‍സരങ്ങളില്‍ നാലും ഇന്ത്യ ജയിച്ചു. ഇരുപത്തിയെട്ടാം മിനിട്ടില്‍ റൌളിന്‍ ബോര്‍സ് ആദ്യ ഗോള്‍ നേടി. എന്നാല്‍ മുപ്പത്തിയേഴാം മിനിട്ടില്‍ മക്കാവു സമനില ഗോള്‍ നേടി. നിക്കോളാസ് ടറോ ആണ് ഗോള്‍ നേടിയത്.

പകുതി സമയത്ത് ഇരുടീമുകളും തുല്യ നിലയിലായിരുന്നു.അറുപതാം മിനിട്ടില്‍ സുനില്‍ ഛേത്രി രണ്ടാം ഗോള്‍ നേടി. എഴുപതാം മിനിട്ടില്‍ മക്കാവു താരം സെല്‍ഫ് ഗോളിലൂടെ ഇന്ത്യയുടെ ലീഡ് 3~1 ആക്കി.

കളി അവസാന നിമിഷങ്ങളിലേക്ക് കടക്കെ തൊണ്ണൂറ്റി രണ്ടാം മിനിട്ടില്‍ ജെജെ ഇന്ത്യക്ക് വേണ്ടി നാലാം ഗോള്‍ നേടി. ഇതിന് മുന്‍പ് 2011ലാണ് ഇന്ത്യ ഏഷ്യ കപ്പില്‍ കളിച്ചത്.

 

 

 

OTHER SECTIONS