ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഏകദിന റാങ്കിങില്‍ ഇന്ത്യ ഒന്നാമത്

By Anju N P.14 Feb, 2018

imran-azhar

 


ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഐസിസി ഏകദിന റാങ്കിങില്‍ ഇന്ത്യ ഒന്നാമത്. ഏകദിനപരമ്പര നേടിയതോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിച്ച ടീം ഇന്ത്യ നാലാം മത്സരത്തില്‍ തോറ്റിരുന്നു.

 

എന്നാല്‍ പോര്‍ട്ട് എലിസബത്തില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ വിജയം നേടി ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പരവിജയം എന്ന ചരിത്രനേട്ടം വിരാട് കോഹ്‌ലിയും കൂട്ടരും സ്വന്തമാക്കി. ഇതോടെ 122 പോയിന്‍ുമായാണ് ഇന്ത്യ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

 

രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക 121 പോയിന്റില്‍ നിന്ന് 118 പോയിന്റിലേക്ക് വീണു. പര്യടനം തുടങ്ങും മുമ്പ് ദക്ഷിണാഫ്രിക്കയേക്കാള്‍ 2 പോയിന്റിന് പിന്നിലായിരുന്നു ഇന്ത്യ. പോര്‍ട്ട് എലിസബത്തില്‍ 73 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.

 

OTHER SECTIONS