ഇന്ത്യൻ ടീം പ്രതിസന്ധിയിൽ! ധവാനടക്കം 4 ബാറ്റ്സ്മാന്മാർ ഐസൊലേഷനിൽ

By സൂരജ് സുരേന്ദ്രന്‍.28 07 2021

imran-azhar

 

 

കൊളംബോ: കോവിഡ് വ്യാപനം മൂലം ഇന്ത്യൻ ടീം പ്രതിസന്ധിയിൽ. ഓൾ റൗണ്ടർ കൃണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ശിഖർ ധവാനടക്കം 4 ബാറ്റ്സ്മാന്മാർ ഐസൊലേഷനിൽ.

 

കൃണാൽ പാണ്ഡ്യ, ശിഖർ ധവാൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡേ, ഹർദ്ദിക് പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, യുസ്‌വേന്ദ്ര ചഹാൽ, ദേവദത്ത് പടിക്കൽ എന്നിവരാണ് നിലവിൽ ഐസൊലേഷനിൽ കഴിയുന്നത്.

 

ബാക്കപ്പ് താരങ്ങൾ ആരും ഇല്ലാത്തതുകൊണ്ട് തന്നെ ഇന്ത്യക്ക് ഫൈനൽ ഇലവനെ തിരഞ്ഞെടുക്കൽ ഏറെ ബുദ്ധിമുട്ടാവും. നിലവിലെ സാഹചര്യത്തിൽ ശ്രീലങ്കയ്ക്കെതിരായ മാറ്റിവെച്ച രണ്ടാം ടി ട്വൻറി മത്സരം പ്രതിസന്ധിയിലാകും.

 

നിലവിൽ റിപ്പോർട്ട് അനുസരിച്ച് ഋതുരാജ് ഗെയ്ക്‌വാദും നിതീഷ് റാണയും. സഞ്ജു സാംസണുമാണ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാരായുള്ളത്.

 

ആദ്യ മൽസരത്തിൽ ഇന്ത്യ ശ്രീലങ്കയെ 38 റൺസിനു തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ബൗളർമാരുടെ മികവിലായിരുന്നു ഇന്ത്യയുടെ ജയം.

 

OTHER SECTIONS