ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ്; മൂന്നാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ അടിപതറി ദക്ഷിണാഫ്രിക്ക

By mathew.21 10 2019

imran-azhar

 

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ദിനം തുടക്കത്തില്‍ തന്നെ തകര്‍ച്ച. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ (1) വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ ഉമേഷ് യാദവ് സ്വന്തമാക്കി.

 

ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയ രോഹിത് ശര്‍മയുടെയും സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ 497 റണ്‍സ് നേടിയിരുന്നു. രോഹിത് 212 റണ്‍സും രഹാനെ 115 റണ്‍സും നേടി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് രഹാനെ ഇന്ത്യയില്‍ സെഞ്ചുറി നേടുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജോര്‍ജ് ലിന്‍ഡ് നാല് വിക്കറ്റും കഗിസോ റബാഡ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

 

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 56 റണ്‍സോടെ സുബൈര്‍ ഹംസയും 24 റണ്‍സോടെ ടെംബ ബവുമായുമാണ് ക്രീസില്‍.

OTHER SECTIONS