ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ട്വന്റി-20 ഇന്ന്

By mathew.22 09 2019

imran-azhar

 

ബെംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ മൂന്നാം ട്വന്റി-20 മത്സരം ഞായറാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിക്കുകയായിരുന്നു. ഞായറാഴ്ച വിജയത്തോടെ പരമ്പര സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

മൊഹാലിയില്‍ നടന്ന രണ്ടാം ട്വന്റി 20യില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മികച്ച ഫോമിലാണ്. രോഹിത് ശര്‍മയെ മറികടന്ന് ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (2441) എന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കി.

മൊഹാലിയില്‍ കളിയുടെ എല്ലാ മേഖലയിലും ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭമാക്കിയായിരുന്നു ഇന്ത്യന്‍ ജയം. എന്നാല്‍, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ബാറ്റിങ്ങില്‍ തുടരെ പരാജയപ്പെടുന്നത് ഇന്ത്യയ്ക്ക് തലവേദനയാകുന്നുണ്ട്. ഞായറാഴ്ചത്തെ മത്സരത്തിലും തിളങ്ങാനായില്ലെങ്കില്‍ പന്തിന്റെ കാര്യം കഷ്ടത്തിലാകും.

 

 

OTHER SECTIONS