കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ പിന്മാറി

By സൂരജ് സുരേന്ദ്രന്‍.05 10 2021

imran-azhar

 

 

ലണ്ടൻ: ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ പിന്മാറി.

 

യു.കെ സര്‍ക്കാരിന്റെ 10 ദിന നിര്‍ബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങള്‍ അംഗീകരിക്കാനാകാതെയാണ് ഹോക്കി ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.

 

സംഭവത്തിൽ ഇന്ത്യൻ ഹോക്കി ടീം ഔദ്യോഗിക വിശദീകരണം നല്കിയിട്ടില്ലെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

ചൊവ്വാഴ്ചയാണ് ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമാണ് ഇക്കാര്യം അറിയിച്ചത്.

 

രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണമെന്ന് യു.കെ കടുംപിടുത്തം പിടിക്കുന്നത് നേരത്തെയും വാർത്തകളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

 

OTHER SECTIONS