ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാത്ത് ആരാധകർ: ഉഗ്രൻ സർപ്രൈസുമായി ഇന്ത്യൻ ടീം

By Sooraj Surendran .11 06 2019

imran-azhar

 

 

ഏകദിന ലോകകപ്പിൽ ആരാധകർ ഏറെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം. മത്സരത്തിൽ അടിമുടി പുതിയ രൂപത്തിലാകും ടീമിന്റെ വരവ്. എല്ലാ ടീമുകളും പ്രധാന ജെഴ്‌സി കൂടാതെ എവേ കിറ്റും കരുതണമെന്ന് ഐസിസി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ജൂൺ 30ന് ഇംഗ്ലണ്ടിനെതിരെ പുതിയ ജേഴ്സിയിലാണ് ടീം കളത്തിലിറങ്ങുക. കൈയിലും പിന്‍വശത്തും ഓറഞ്ച് നിറവും മുന്‍വശത്ത് കടുംനീല നിറവുമാകും ജെഴ്‌സിയ്‌ക്കെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പച്ച ജെഴ്‌സിയിലുള്ള പാകിസ്ഥാന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും എവേ ജെഴ്‌സികള്‍ ഉപയോഗിക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

OTHER SECTIONS