2023 ഹോക്കി ലോകകപ്പിൽ വേദിയാകാൻ ഇന്ത്യ

By Chithra.09 11 2019

imran-azhar

 

ന്യൂ ഡൽഹി : 2023ലെ ഹോക്കി ലോകകപ്പിൽ വേദിയായി ഇന്ത്യ. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ബോർഡാണ് ലോകകപ്പ് ഔദ്യോഗിക വേദിയായി ഇന്ത്യയെ തെരഞ്ഞെടുത്തത്.

 

2023 ജനുവരി 13 മുതൽ 29 വരെയാണ് ലോകകപ്പ് ടൂർണമെന്റ് നടക്കുന്നത്. ആതിഥേയർ എന്ന നിലയിൽ ഇന്ത്യ ലോകകപ്പിൽ സാന്നിധ്യം ഇതോടെ ഉറപ്പാക്കി. യോഗ്യതാ മത്സരങ്ങൾ കളിച്ചാണ് മറ്റ് ടീമുകൾ ടൂർണമെന്റിൽ യോഗ്യത നേടുന്നത്.

OTHER SECTIONS