ചരിത്ര ടെസ്റ്റിനിറങ്ങിയ അഫ്ഗാന് ആദ്യ ടെസ്റ്റിൽ തോൽവി

By Sooraj S.15 Jun, 2018

imran-azhar

 

 

ബംഗളുരു: അന്താരാഷ്ട്ര ടെസ്റ്റ് പദവി ലഭിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് ആണ് ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി നടന്നത്. എന്നാൽ ആദ്യ ടെസ്റ്റിൽ തന്നെ ഇന്നിംഗ്സ് തോൽവി നേരിടേണ്ടിവന്ന അഫ്ഗാനിസ്ഥാന് ഈ തോൽവി വലിയ നാണക്കേടായി. ഇന്ത്യക്കുവേണ്ടി പാർട്ട്ടൈം സ്പിന്നർ രവീന്ദ്ര ജഡേജ 4 വിക്കറ്റുകൾ നേടി. പേസ് ബൗളർ ഉമേഷ് യാദവ് 3 വിക്കറ്റുകൾ നേടിയെടുത്തു. ഇഷാന്ത് ശർമ്മ 2 വിക്കറ്റും അശ്വിൻ 1 വിക്കറ്റും നേടി. അഫ്ഗാനിസ്ഥാനെ ഒന്നാം ഇന്നിങ്സിൽ 109 റൺസിന്‌ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 103 റൺസിന് പുറത്താക്കുകയായിരുന്നു.