By Sooraj.14 Jun, 2018
ചരിത്ര ടെസ്റ്റിനായി ഒരുങ്ങിയിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കം പിഴച്ചു. ഓപ്പണിങ് ബാറ്സ്മാന്മാരുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ വലിയ സ്കോറിലേക്ക് കുതിക്കുകയാണ്. ശിഖർ ധവാൻ വെറും 96 പന്തിൽ നിന്നുമാണ് 107 റൺസെടുത്തത്. ധവാന് മികച്ച പിന്തുണയുമായി മുരളി വിജയ് 105 റൺസെടുത്തു. ഗംഭീര തുടക്കമാണ് ഇന്ത്യൻ ഓപ്പണർമാർക്ക് ലഭിച്ചത്. കെ എൽ രാഹുൽ 54 പന്തിൽ നിന്നും 54 റൺസെടുത്തു. അഫ്ഗാന്റെ സ്ട്രൈക്ക് ബൗളറായ സ്പിന്നർ റാഷിദ് ഖാന് ടീമിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല എന്ന് മാത്രമല്ല,കളിച്ച ആദ്യ മത്സരത്തിൽ തന്നെ കൂടുതൽ റൺസും വഴങ്ങേണ്ടി വന്നു. ഇന്ത്യൻ പിച്ചുകളിൽ അഫ്ഗാൻമാർക്കുള്ള പരിചയ കുറവാണ് ഇത്തരത്തിലൊരു മോശം തുടക്കത്തിന് കാരണം. അഫ്ഗാനുവേണ്ടി യാമിനും വഫാദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 304 റണ്സെടുത്തിരിക്കുകയാണ്.