അഡ്ലെയ്ഡില്‍ തിളങ്ങി പൂജാര ; ഇന്ത്യക്ക് ആദ്യദിനം 250/9

By Anju N P.06 12 2018

imran-azhar

അഡലെയ്ഡ്: ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ സെഞ്ചുറി സമ്മാനിച്ച് ചേതേശ്വര്‍ പൂജാര. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തു. 246 പന്തില്‍ നിന്ന് 123 റണ്‍സെടുത്ത് പൂജാര പുറത്തായി.ടെസ്റ്റ് ക്രിക്കറ്റില്‍ താരത്തിന്റെ 16ാം സെഞ്ച്വറിയാണിത്.

 

ടെസ്റ്റില്‍ 5000 റണ്‍സെന്ന നേട്ടവും അദ്ദേഹം കൈവരിച്ചു. ആറ് ഫോറും ഒരു സിക്‌സറും അടങ്ങിയതാണ് പൂജാരയുടെ സെഞ്ച്വറി ഇന്നിങ്‌സ്. ടെസ്റ്റ് ക്രിക്കറ്റില്‍ ആത്മസംയമനവും സാങ്കേതിക തികവും എത്ര മാത്രം പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ പ്രകടനം.


ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ നിലവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തിട്ടുണ്ട്. കെ.എല്‍. രാഹുല്‍ (2), മുരളി വിജയ് (11), വിരാട് കോഹ്‌ലി (3), അജിങ്ക്യ രഹാനെ (13), രോഹിത് ശര്‍മ (37), ഋഷഭ് പന്ത് (25), രവിചന്ദ്രന്‍ അശ്വിന്‍ (25), ഇഷാന്ത് ശര്‍മ (നാല്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍. ഹേസല്‍വുഡും, നഥാന്‍ ലിയോണും ഓസീസിനായി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

 

OTHER SECTIONS